
ഒരു വര്‍ഷം കൂടി പിറന്നു...പുതുമണം മാറാത്ത കലണ്ടര്‍ ചുവരില്‍....പുത്തന്‍ പ്രതീക്ഷകള്‍..തീരുമാനങ്ങള്‍ മനസ്സില്‍...പോയ വര്‍ഷത്തിന്റെ പകിട്ടും പാളിച്ചയും തുലനം ചെയ്യുന്നതിന്റെ തിരക്കാണെങ്ങും...എല്ലാ വര്‍ഷാന്ത്യത്തിലും അവസാന വാരം നമുക്കു തരുന്നു ഓരോരൊ ദുരന്ത സ്മരണകള്‍.....സുനാമി,സദ്ദാം,ബെനസീര്‍... അങ്ങിനെ അങ്ങിനെ....എന്തെങ്കിലും...പ്രപഞ്ചശക്തിയുടെ ഒരു വാണിംഗ് പോലെ....ഒരു നിമിഷം ചിന്തിക്കാന്‍, സ്വയം വിശകലനത്തിനായി.....മരവിച്ചു തുടങ്ങിയ ചേതനയെ തൊട്ടുണര്‍ത്താന്‍....ആര്‍ദ്രമാക്കാന്‍...സ്വാര്‍ത്ഥത സ്ഥായി ഭാവമായി മാറിയ സമൂഹത്തിനുള്ള ഒരു താക്കിത്...അവകാശങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ മാത്രം ശീലിക്കുന്നു ...ന്യൂനപക്ഷമായാലും....ഭൂരിപക്ഷമായാലും....വെള്ള വസ്ത്രം, കാവി വസ്ത്രം,ചുവപ്പു വസ്ത്രം.....നിറങ്ങളില്‍ മാത്രം മാറ്റം...കടമകള്‍ മറന്നു പോയവര്‍....അതിനെക്കുറിച്ചു സംസാരിക്കാത്തവര്‍...ഒരു പിടി അവിലു കൊണ്ട് സ്വര്‍ലോകം തുറന്ന ...അഞ്ചപ്പംക്കൊണ്ട് അയ്യായിരങ്ങളെ ഊട്ടിയ .....ദൈവപുത്രന്മാരുടെ ചരിത്രവും അവരുടെ അഭിനവ പൗരന്മാരുടെ ധര്‍മ്മവും പഠിക്കാതെ ഭരണത്തിലേറിയ ഭൗതികവാദികള്‍....അഞ്ചു ടിന്‍ അരവണ പോലും തികച്ചു കൊടുക്കാന്‍ കഴിയാതെ നട്ടം തിരിയ്യുന്നു...കാര്യക്ഷമത...കര്‍മ്മനിരത ഇവയുടെ ഉത്തമോദാഹരണം..... ആലസ്യം വിട്ടൊഴിഞ്ഞ് കര്‍മ്മനിരതരായ ജനങ്ങള്‍...സ്വാര്‍ഥരഹിതരായ നേതാക്കള്‍...ആത്മീയത മാത്രം മനസ്സില്‍ നിറച്ചു വെച്ച...കച്ചവടമോഹങ്ങളില്ലാത്ത മതമേധാവികള്‍...തൊഴിലില്‍ മാന്യത പുലര്‍ത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന അഭിനവ നാരദന്മാര്‍- മാധ്യമ പ്രവര്‍ത്തകര്‍...മുക് മാഫി മോഹങ്ങള്‍ ആണെന്നറിയാമെങ്കിലും...ഇന്നത്തെ ഈ പുതു ദിനത്തില്‍ വെറുതെ മോഹിച്ചു പോകുന്നു...ഇനിയും ഒരു പാടു വര്‍ഷങ്ങള്‍...ഒരു പാടു നല്ല അനുഭവങ്ങള്‍...അവസരങ്ങള്‍ പുറത്താകാതെ അതിമനോഹരമായ സെഞ്ചുറി തികയ്ക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ...ആത്മാര്‍തമായ പ്രാര്‍ഥനയോടെ