ഓര്‍മ്മ

കാഥികനല്ല ഞാന്‍,..സാഹിത്യകാരനല്ല ഞാന്‍,.. എങ്കിലും!... എന്റെ സ്മൃതിപഥത്തിലെ ചില മണിദീപങ്ങള്‍ ഇവിടെ നിരത്തുവാന്‍ മുതിരുന്നു ഭാഷയുടെ അവഹേളനമെങ്കില്‍ നൂറു വട്ടം മാപ്പ്‌. അസീസ്‌ മാടായി

Thursday, March 6, 2014

Oppana.CHARAN TEAM. 26.Dec.2013(2)

Posted by അസീസ്‌ മാടായി
Email ThisBlogThis!Share to XShare to FacebookShare to Pinterest
Older Post Home

അസീസ്‌ മാടായി

അസീസ്‌ മാടായി

പ്രവാചക വചനം


"സൂര്യനുദിക്കുന്ന എല്ലാ ഒരോ ദിവസവും മനുഷ്യരുടെ എല്ലാ ഒരോ സന്ധികള്‍ക്കും ഒരോ പുണ്യം ചെയ്യാനുണ്ട്‌. നീ രണ്ടാളുകള്‍ക്കിടയില്‍ നീതി പുലര്‍ത്തുന്നത്‌ ധര്‍മ്മമാകുന്നു. ഒരാളെ അദ്ദേഹത്തിന്റെ യാത്രാമൃഗത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്‌.. അയളെ നീ അതിന്മേല്‍ കയറ്റുക, അല്ലെങ്കില്‍ അയളുടെ ചരക്ക്‌ അതിന്മേല്‍ കയറ്റിക്കൊടുക്കുക-ധര്‍മ്മമാണ്‌. നല്ല വാക്കു പറയല്‍ ധര്‍മ്മമാണ്‌. നമസ്കാരത്തിലേക്ക്‌ നീ നടക്കുന്ന ഒരോ കാല്‍പാടുകളിലും ധര്‍മ്മമുണ്ട്‌. വഴിയില്‍നിന്ന് ദ്രോഹകരമായവ നീക്കം ചെയ്യലും ധര്‍മ്മമാണ്‌."

ഖുര്‍ആനിനെപ്പറ്റി ...,

" ഖുര്‍ആന്‍ യാതൊരു സംശയത്തിനും ഇട നല്‍കാത്ത മഹത്തായ ഒരു ഗ്രന്ഥമാണ്‌. സത്യബോധവും ഉദാരമായ വിശ്വാസവും ഖുര്‍ആന്റെ മാഹത്മ്യം എനിക്ക്‌ വെളിപ്പെടുത്തിത്തരുന്നു. അതെ, ഒരു ഗ്രന്ഥത്തിന്റെ ആദ്യന്തം കണ്ടെത്താവുന്ന മഹത്ത്വം.വിദിധങ്ങളായ മേന്മകള്‍ അതില്‍നിന്ന് ലഭ്യമായിട്ടുണ്ട്‌. എന്നല്ല അന്ത്യമായി പറയാനുള്ള ഒരു ഗ്രന്ഥവുമാണിത്‌ "

ഖുര്‍ആനില്‍ നിന്ന്..........


"മനുഷ്യരേ, നിങ്ങളുടെയും നിങ്ങള്‍ക്ക്‌ മുമ്പു കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ
ദൈവത്തിന്റെ അടിമത്തം അംഗീകരിക്കുവിന്‍. അതുവഴി
നിങ്ങള്‍ക്ക്‌ മോക്ഷം പ്രതീക്ഷിക്കാം" - 2:21






Mathrubhumi

Loading...

~~സന്ദര്‍ശക പുസ്തകം~~

Sign my Guestbook from Bravenet.com Get your Free Guestbook from Bravenet.com

Movies MALAYALAM

Loading...

HEALTH

Loading...

-VISITORS-

WOMENS

Loading...

India News

Loading...

Bharat Sanchar Nigam Limited

Loading...

nowrunning: Malayalam Previews

Loading...

Malayalam Literature Excerpts

Loading...

News Papers

  • മലയാള പരിഭാഷ
  • മൊബൈല്‍ കളികള്‍
  • കേരള ഗസറ്റ്
  • മലയാള വേദി
  • ഓറ്ക്കൂട്ട് തമാശ
  • യാഹൂ മലയാളം
  • Travel & Tourism
  • Educational Links
  • Hospitals in India
  • Banks in India
  • NRI Special

Indian Embassy

  • Important Phone No
  • Embassy Help Desk
  • indian embassy

Use full Link

  • ഹജ്ജിനെപ്പറ്റിയുള്ള
  • free SMS worlwide
  • Indian Site
  • എന്റെ ഗ്രാമം 'പുതിയങ്ങാടി'
  • malayalam blog
  • ഫോട്ടോ ആല്‍ബം
  • ഗള്‍ഫ്‌ മലയാളി
  • http://flickr.com
  • ഹാരിസ്‌ മാടായി
  • ഇന്ത്യ ഫോണ്‍

malayalam news paper

  • ദീപിക
  • മലയാള മനോരമ
  • മാതൃഭൂമി
  • മാധ്യമം
  • സിറാജ്‌

വാക്കുകള്‍ക്ക് മുമ്പേയും പിമ്പേയും പായുമ്പോള്‍ .......

കേരളത്തില്‍ ഇന്ന് വിവാദവ്യവസായം തഴച്ചുവളരുകയല്ലേ.വാക്കുകളാണ് ഈ വ്യവസായത്തിനുള്ള അസംസ്കൃതവസ്തു.വാക്കുകള്‍ക്ക് സംസ്കൃതവും അസംസ്കൃതവും എന്ന വ്യത്യാസവും കാണുന്നുമില്ല.വാക്കുകള്‍കൊണ്ട് കളിക്കുന്നവര്‍ - സാഹിത്യരംഗത്തുള്ളവര്‍,പ്രഭാഷകര്‍,രാഷ്ട്രീയക്കാര്‍,ആദ്ധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ - ഒരുവിധം നന്നായിത്തന്നെ ഇതിനെ പരിപോഷിപ്പിച്ചു പോരുന്നു. ഉത്പന്നങ്ങളുടെ വിതരണം,മൊത്തമായും ചില്ലറയായും,നടത്തുന്നത് പ്രധാനമായും ചാനലുകള്‍ തന്നെ.രണ്ടാമതേ പത്രങ്ങള്‍ വരുന്നുള്ളൂ.ഇന്ന് ചാനലില്‍,നാളെ പത്രത്തില്‍,മറ്റെന്നാള്‍ ചവറ്റുകുട്ടയില്‍.അങ്ങനെയാണ് ചംക്രമണരീതി.വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിന്റെ ശവപ്പറമ്പായി മാറിയ നമ്മുടെ നാട്, വിവാദങ്ങളുടേയും ചാവുനിലമായി മാറിക്കൊണ്ടിരിക്കുന്നു.പ്ലാസ്റ്റിക്കിനെപ്പോലെത്തന്നെ വിവാദപ്ലാസ്റ്റിക്കിനും പുനരുപയോഗസാധ്യതയുണ്ട്.പുനരുപയോഗം കൊണ്ട് രണ്ടിലും വിഷാംശം ഏറുകയും ചെയ്യുന്നു.

സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1

1.ഒന്നുകില്‍ ബ്ലോഗില്‍ അല്ലെങ്കില്‍ ബോസിന്റെ നെഞ്ചത്ത്
2.ബ്ലോഗോ ബ്ലോഗറോ ആദ്യമുണ്ടായത്?
3.എന്തായാലും പോസ്റ്റി ഇനി ബ്ലോഗിക്കേറാം
4.പോസ്റ്റ് പേടിച്ച് പന്തളത്ത് ചെന്നപ്പൊ അവിടെ പന്തളവര്‍മ്മയുടെ പോസ്റ്റ്
5.കമന്റില്‍ തോറ്റതിന് പോസ്റ്റിനോട്
6.അനോണിക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
7.വല്ലോന്റേം പോസ്റ്റ്, അനോണിയുടെ കമന്റ്, കൊരട്ടിയിടെടാ കൊരട്ടി
8.മൂത്തോര്‍ ചൊല്ലും മുതുക്കമന്റ് ആദ്യം മോഡറേറ്റും, പിന്നെ ഡിലീറ്റും
9.കമന്റ് തെറ്റിയാല്‍ പിന്മൊഴിയും വീഴും
10.പിന്മൊഴിയോളം വരുമോ പിന്മൊഴിയിലിട്ടത്?
11.കൊടുത്താല്‍ ബൂലോഗ ക്ലബ്ബിലും കിട്ടും
12.ഗ്രഹണസമയത്ത് പച്ചാളത്തിന്റെ കമന്റും വിഷമാകും
13.പോസ്റ്റിട്ടവന്‍ പോസ്റ്റാല്‍..
14.ഏവൂരാന്റെ സെര്‍വര്‍, ബോസിന്റെ കാശ്, ബ്ലോഗെടാ ബ്ലോഗ്..
15.ബ്ലോഗര്‍ തന്നെ കമന്റ് ഇട്ടാല്‍..
16.ബ്ലോഗസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്
17.പിന്മൊഴിയില്‍ കമന്റിയാലും അളന്ന് കമന്റണം
18.ഐഡിക്കമന്റോളം വരുമോ അണോണിക്കമന്റ്?
19.ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ നന്ദി പ്രകടനം കൊണ്ട് ആറാട്ട്
20.അനോണിക്കുഞ്ഞനും തന്നാലായത്
21.പിന്മൊഴിയില്‍ കുരുത്തത് ആള്‍ട്ട്മൊഴിയില്‍ വാടുമോ?22.അനോണി വേലി ചാടിയാല്‍ വര്‍മ്മ മതില് ചാടും
23.അനോണിയെ തെറിവിളി പഠിപ്പിക്കണോ
24.കമന്റുന്നവരെല്ലാം അനോണിയല്ല
25.പുത്തന്‍ ബ്ലോഗര്‍ ഉമേഷിനേയും വിമര്‍ശിക്കും
26.വര്‍മ്മപ്പോസ്റ്റില്‍ അനോണിക്കമന്റിടല്ലേ
27.അനോണിക്കുള്ളത് അനോണിക്ക്, വര്‍മ്മയ്ക്കുള്ളത് വര്‍മ്മയ്ക്
28.ഇഷ്ടമല്ലാത്ത ബ്ലോഗര്‍ കമന്റുന്നതൊക്കെ കുറ്റം
29.പല നാള്‍ വര്‍മ്മ ഒരു നാള്‍ പിടിയില്‍
30.ഉമേഷിനക്ഷരമൊന്ന് പിഴച്ചാല്‍ ബ്ലോഗന്മാര്‍ക്കക്ഷരമാറ് പിഴയ്ക്കും
31.ബ്ലോഗ് ഏതായാലും ബ്ലോഗര്‍ നന്നായാല്‍ മതി
32.ജോസ് ചെറിയാനെന്തിനാ നാനാഴി?
33.തേടിയ കമന്റ് ബ്ലോഗില്‍ കിട്ടി
34.വേലിയിലിരുന്ന അനോണിയെ എടുത്ത് പോസ്റ്റില്‍ വെച്ച മാതിരി
35.കമന്റ് കുത്തിയാല്‍ പോസ്റ്റ് മുളയ്ക്കുമോ?36.വേണമെങ്കില്‍ ചരിത്രകാരന്‍ പിന്മൊഴിയിലും കമന്റും
37.പിന്മൊഴിയില്‍ പോയ കമന്റ് ഏവൂരാന്‍ പിടിച്ചാലും തിരിച്ച് വരില്ല
38.പോസ്റ്റ് പോയാല്‍ യാഹൂവിലും തപ്പണം
39.പോസ്റ്റ് ഇട്ടാല്‍ പോരെ കമന്റ് എണ്ണണോ?
40.കമന്റ് പേടിച്ച് പോസ്റ്റ് ഡിലീറ്റുക
41.വര്‍മ്മ പോലെ വന്നത് അനോണിയെ പോലെ പോയി
42.അല്ലെങ്കിലേ ബ്ലോഗിണി പോരെങ്കില്‍ അനോണിയും
43.ബ്ലോഗുണ്ടായാല്‍ പോരാ പോസ്റ്റിടണം
44.യാഹുവിന് വെബ്ദുനിയ കൂട്ട്
45.100 കമന്റുള്ള പോസ്റ്റായാലും അനോണി നിരണ്‍ഗിയാല്‍ ഡിലീറ്റണം
46.മലയാളിക്ക് ബ്ലോഗ് കിട്ടിയാല്‍ ഓഫീസിലിരുന്നും ബ്ലോഗും
47.വര്‍മ്മയ്ക്കും തന്‍ പോസ്റ്റ് പൊന്‍ പോസ്റ്റ്
48.ഡ്രാഫ്
റ്റീന്ന് പോവുകയും ചെയ്തു പോസ്റ്റൊട്ട് ആയതുമില്ല
49.ബ്ലോഗ് ബീറ്റയായവന്റെ പോസ്റ്റില്‍ അനോണിയിറങ്ങിയത് പോലെ
50.ആറ്റ് നോറ്റൊരു പോസ്റ്റിട്ടപ്പോള്‍ അന്ന് വര്‍മ്മ മഴ
51.ക്ലബ്ബില്‍ കയറി ഇരിക്കേം വേണം അനോണിയായി തെറി പറയ്യേം വേണം
52.അനോണി വര്‍മ്മയോട് പരാതി പറഞ്ഞ പോലെ
53.ബ്ലോഗ്സ്പോട്ടില്‍ നില്‍ക്കുമ്പോള്‍ വേഡ്പ്രസ്സ് പച്ച
54.പോസ്റ്റിട്ടിട്ട് പോരേ തേങ്ങയുടയ്ക്കല്‍?
55.ഒത്ത് പിടിച്ചാല്‍ പിന്മൊഴിയും വീഴും
56.കമന്റ് കണ്ടാലറിയാം പോസ്റ്റിന്റെ ഗുണം
57.ബ്ലോഗും ചത്തു കമന്റിലെ പുളിയും പോയി..
58.ബീറ്റ ചവിട്ടിയാല്‍ ബ്ലോഗര്‍ക്ക് കേടില്ല
59.വര്‍മ്മയുടെ കൈയ്യില്‍ ഐപ്പി കിട്ടിയ പോലെ
60.ബ്ലോഗ് മറന്ന് പോസ്റ്റ് ഇടരുത്.
=========== ==================


എന്റെ ഭവനം

എന്റെ ഭവനം <a href="http://www.adsc.com"></a>
സുറുമി
My photo
അസീസ്‌ മാടായി
Kuwait
View my complete profile

My Home Map

നിങളുടെ ആരോഗ്യം



തൈറോയിഡും ഭക്ഷണവും

പ്രിയപ്പെട്ട ഡോക്ടര്‍ 41 കാരിയാണ് ഞാന്‍. തൈറോയിഡ് രോഗമുള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം ഏതെല്ലാമെന്ന് പറഞ്ഞു തരാമോ? കാരറ്റ്, കാബേജ് ഇവ ഞാന്‍ കഴിക്കുന്നില്ല. ഇവ കഴിച്ചാല്‍ പ്രശ്നം വല്ലതും വരുമോ ?
എ.എം.
ഉത്തരം
തൈറോയിഡ് രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍ എന്ന രീതിയില്‍ പ്രത്യേകിച്ച് ഒന്നും തന്നെയില്ല. എന്നാല്‍ തൈറോയിഡ് പ്രശ്നത്താല്‍ വരുന്ന രോഗത്തെ തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ തരത്തിലുള്ള ഭക്ഷണ നിയന്ത്രണം സ്വീകരിക്കണം.

ആര്‍ത്തവ ക്രമക്കേട്

പ്രിയപ്പെട്ട ഡോക്ടര്‍,
എന്‍റെ ഭാര്യക്കു വേണ്ട�ിയാണ് ഈ കത്തെഴുതുന്നത്. അവള്‍ക്ക് 18 വയസ്. 7 മാസം മുമ്പായിരുന്നു വിവാഹം. അവളുടെ ആര്‍ത്തവം ക്രമമല്ല. ഈ മാസം വന്നാല്‍ അടുത്ത മാസം ഉണ്ട�ാകില്ല. ഉണ്ട�ാകുമ്പോഴാകട്ടെ കൂടുതല്‍ രക്തം പോകുകയും ചെയ്യും. ചില ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ പ്രശ്നമില്ലെന്നു പറഞ്ഞു. അതു കൊ�ണ്ടാണ് ഡോക്ടറോടു ചോദിക്കുന്നത്. വല്ല പ്രശ്നവും ഉ�ണ്ടാകുമോ ഡോക്ടര്‍? കുട്ടികള്‍ ഉണ്ട�ാകാന്‍ പ്രശ്നമുt�ണ്ടാ. ഇനി ഏതു ഡോക്ടറെയാണ് കാണേണ്ടത്?
മി.കെ.കെ. ആര്‍
ഉത്തരം
ആര്‍ത്തവം ക്രമമല്ലാത്തതിന് നിരവധി പ്രശ്നങ്ങളുണ്ട�്. പ്രധാനമായും ചെറുപ്പം മുതലുള്ള ആഹാര ജീവിത രീതികള്‍ ഈ ക്രമത്തെ ബാധിക്കാറുണ്ട�്. പ്രത്യേകമായി മരുന്നുകള്‍ കഴിച്ചാലും അതിനു ശേഷം വീ�ണ്ടും പ്രശ്നങ്ങള്‍ നിലനില്‍ക്കാം.
ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കാവുന്നതാണ്.
കുട്ടികള്‍ ഉ�ണ്ടാകുന്നതിന് ഇത് പ്രശ്നമില്ല. എന്നാല്‍ കുട്ടികള്‍ ഉ�ണ്ടാകാതിരിക്കാനുള്ള കാര്യത്തില്‍ ശ്രമം നടത്തേണ്ട�ി വരും. കാരണം ആര്‍ത്തവം എന്നാണെന്ന് വ്യക്തമല്ലാത്തതിനാല്‍ അണ്ഡോദ്പാദനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയില്ല.
അതു കൊണ്ട�് ആദ്യത്തെ കുട്ടിക്കു ശേഷം ആര്‍ത്തവ ക്രമക്കേട് തുടര്‍ന്നാല്‍ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പാലിക്കണം. മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല.

തോളെല്ലിനു വേദന

ഞാന്‍ 56 കാരനാണ്. യോഗ ചെയ്യാറുണ്ട്. ആഴ്ചയവസാനം മദ്യപിക്കാറുമുണ്ട�്. കുറച്ച് ആസ്ത്മയുടെ പ്രശ്നങ്ങളുണ്ട�്. പ്രമേഹമില്ല, കൊളസ്ട്രോള്‍ ഇല്ല. കഴിഞ്ഞ 3 മാസമായി കമ്പ്യൂട്ടറിനു മുമ്പില്‍ 20 മിനിറ്റ് ഇരുന്നാല്‍ വലതു തോളെല്ലിനു വേദന അനുഭവപ്പെടുന്നു. കുറച്ചു കഴിയുമ്പോള്‍ വേദനയില്ലാതാകും. എന്താകാം കാരണം? എന്താണ് പരിഹാരം?
ജെ.എഫ് .


ഉത്തരം


പ്രായത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഇത്തരം ചില പ്രശ്നങ്ങള്‍ കടന്നു വരാറുണ്ട�്. തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുമ്പില്‍ ഇരിക്കുന്നവരോട് അത് ഉപേക്ഷിക്കണമെന്ന് ഇനി പറയാന്‍ കഴിയില്ലല്ലോ. ഇതൊക്കെ ഇനി ജീവിതത്തിന്‍റെ ഭാഗമായി കരുതുക എന്നു മാത്രമേ പറയാന്‍ കഴിയു. ചൂടു പിടിക്കുന്നത് നല്ലതാകും. അതിനു തക്കവണ്ണമുള്ള വിഷമം താങ്കള്‍ക്ക് ഉs�ണ്ടന്ന് കത്തില്‍ നിന്നും മനസ്സിലാകുന്നില്ല.
നിര്‍ബന്ധമായും ചികിത്സ വേണമെന്നുsണ്ടങ്കില്‍ ഒരു ഫിസിഷ്യനെ കാണാം. മരുന്നു കഴിച്ചാലും കമ്പ്യൂട്ടറിനു മുമ്പില്‍ ഉള്ളിടത്തോളം കാലം ഇത് തുടരും.

വസ്ത്രമെടുക്കാന്‍ മറക്കുന്ന കസിന്‍

ഞാന്‍ ഭാര്യക്കൊപ്പം ഷാര്‍ജയില്‍ കഴിയുകയാണ്. ഇപ്പോള്‍ 35 വയസായി. കഴിഞ്ഞ 2 ആഴ്ചയായി എന്‍റെ കസിന്‍ ഒരു 38 കാരി എനിക്കൊപ്പമുണ്ട്. അവര്‍ തത്കാലത്തേക്ക് ഇവിടെ വന്നതാണ്. ഷാര്‍ജയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നഴ്സാണ് അവര്‍.
ഞങ്ങള്‍ക്ക് 2 കിടക്ക മുറികളുള്ള ഫ്ളാറ്റാണ്. അവര്‍ താമസിക്കാന്‍ മറ്റൊരിടം തേടുകയാണ്. അവര്‍ക്ക് കഴിഞ്ഞ 2 ആഴ്ചയായി രാത്രി കാല ഡ്യൂട്ടിയായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നമേ ആയില്ല. അവര്‍ എനിക്ക് ഒരു സഹോദരിയെപ്പോലെയായിരുന്നു. കഴിഞ്ഞ ആഴ്ച വരെ എന്നു കൂടി പറയട്ടെ.
കഴിഞ്ഞയാഴ്ച എന്‍റെ ഭാര്യ അടിയന്തിരമായി നാട്ടിലേക്കു പോയി. ഈ സാഹചര്യത്തില്‍ വീട്ടില്‍ ഭക്ഷണവും മറ്റും തയ്യാറാക്കുന്നതിനായി അവര്‍ ഡ്യൂട്ടി പകല്‍ നേരത്തേക്കു മാറ്റി. ആദ്യത്തെ 2 ദിവസം ഞങ്ങള്‍ അത്താഴം ഒരുമിച്ച് കഴിച്ചു. എന്നാല്‍ അടുത്ത ദിനങ്ങളില്‍ എന്നോടുള്ള അവരുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം കണ്ടു.
മിക്കപ്പോഴും ശരീരം പുറത്തു കാണുന്ന വിധത്തിലുള്ള നേരിയ വസ്ത്രങ്ങള്‍ ധരിക്കുകയായിരുന്നു പതിവ്. മറ്റു ചിലപ്പോള്‍ എന്‍റെ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ചു.ഇരിക്കുമ്പോള്‍ അവര്‍ പലപ്പോഴും മാറിടം എന്നെ കാണിക്കാനായി തുറന്നിട്ടു. ഞാന്‍ ഒരിക്കലും ഇത്തരമൊരു നീക്കം അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ ഇരട്ട ധ്വനിയുള്ള വാക്കുകളാണ് പറയുന്നത്.
രണ്ടു ദിവസം മുമ്പ് എന്നോട് നീല ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് അവര്‍ ചോദിച്ചു. വളരെ കുറച്ച് എന്നു പറഞ്ഞപ്പോള്‍ താന്‍ അത്തരം സിനിമകള്‍ കണ്ടിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. ഇന്നലെ കുളിമുറിയില്‍ നിന്നും അടി വസ്ത്രങ്ങള്‍ ധരിക്കാതെ അവര്‍ ഇറങ്ങി വന്നു. ഞാന്‍ അവരെ കാണുന്നുവെന്ന് ഉറപ്പാക്കിയതിനു ശേഷം അവര്‍ എന്നോട് ക്ഷമ പറഞ്ഞു. കുളിച്ചതിനു ശേഷമിടാനുള്ള വസ്ത്രമെടുക്കാന്‍ മറന്നു പോയിയെന്നാണ് അപ്പോള്‍ ക്ഷമാപണമായി അവര്‍ പറയുന്നത്.
എന്നാലും സത്യം പറയാമല്ലോ അവരുടെ നഗ്നമേനി ഇപ്പോഴും മനസ്സിലുണ്ട് ഡോക്ടര്‍.
ഇവരുടെ ഉദ്ദേശ്യം എന്താണെന്ന് ഒന്നു പറഞ്ഞു തരാമോ? എനിക്ക് എന്‍റെ ഭാര്യയെ വഞ്ചിക്കാന്‍ വയ്യ. എനിക്ക് എങ്ങനെ അവരില്‍ നിന്നും രക്ഷപെടാം.
ഉത്തരം
താങ്കളുടെ മാനസിക ധൈര്യത്തിന് ആദ്യമായി അഭിനന്ദനങ്ങള്‍. സാധാരണ ഏതൊരാളും വഴി തെറ്റാവുന്ന ഘട്ടത്തിലാണ് താങ്കള്‍ പിടിച്ചു നിന്നത്. നിങ്ങളെപ്പോലെയുള്ള വ്യക്തികള്‍ പങ്കാളികളുടെ ഭാഗ്യമാണെന്ന് പറയുന്നത് വെറുതെയാണോ.
ഇവിടെ നിങ്ങള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. നിങ്ങളുടെ ഭാര്യ മാനസിക വിഷമമില്ലാതെ നാട്ടിലേക്ക് അടിയന്തിരമായി പോകുവാന്‍ കാരണം നിങ്ങള്‍ ഈ സ്ത്രീക്കൊപ്പം നില്‍ക്കുന്നു എന്ന് വ്യക്തമായതിനാലാണല്ലോ. അപ്പോള്‍ നിങ്ങള്‍ തമ്മിലുള്ളത് സഹോദരി സഹോദര ബന്ധമെന്നു തന്നെ കരുതണം. നിങ്ങളുടെയടുത്ത് സ്വാതന്ത്ര്യത്തോടെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്നതിനാല്‍ ഇക്കാര്യങ്ങള്‍ അവര്‍ പറയുന്നതാകാം. നേര്‍ത്ത വസ്ത്രങ്ങള്‍ ഇക്കാര്യത്തിനായി അവര്‍ പുറത്തു പോയി വാങ്ങിയതല്ലല്ലോ. അവരുടെ കൈവശമുള്ളത് ഉപയോഗിച്ചു എന്നതല്ലേ സത്യം. അപ്പോള്‍ അക്കാര്യത്തില്‍ താങ്കളുടെ ചിന്തയിലും ചെറിയൊരു മാറ്റം വരുന്നു. അങ്ങനെ വിശ്വസിക്കാന്‍ കഴിയുന്നില്ലേ.
ഏതായാലും കുളിമുറിയില്‍ നിന്നും വസ്ത്രം മാറാനുള്ള നീക്കം പോലെയുള്ള കാര്യങ്ങള്‍ ഇനിയു�ണ്ടായാല്‍ അതിന്‍റെ പേരില്‍ ശാസിക്കണം. താങ്കള്‍ക്ക് താല്‍പര്യമില്ലെന്ന കാര്യം അവര്‍ അറിയട്ടെ. ഇക്കാര്യങ്ങള്‍ ഒന്നും തന്നെ താങ്കളുടെ ഭാര്യ അറിയാതിരിക്കാന്‍ ശ്രദ്ധിക്കണം.
സ്നേഹം കൂടിയ നിമിഷം ഇത്തരം കാര്യം വല്ലതും അവരോടു പറഞ്ഞാല്‍ സ്വസ്തതയാര്‍ന്ന ജീവിതം താങ്കളുടെ കയ്യില്‍ നിന്നും വിട്ടു പോയിയെന്നു മാത്രം കരുതിയാല്‍ മതി


മൂക്കില്‍ നിന്ന് ദുര്‍ഗന്ധം
പ്രിയപ്പെട്ട ഡോക്ടര്‍,
വളരെ ചെറുപ്പം മുതല്‍ തന്നെ എനിക്ക് മൂക്കടപ്പും മൂക്കൊലിപ്പുമുണ്ട്. ചിലപ്പോള്‍ മൂക്കിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വരുന്നു. എന്നാല്‍ ഇതു വരെ ഡോക്ടറുടെ സഹായം തേടിയിട്ടില്ല. ഞാന്‍ ഡോക്ടറെ കാണേണ്ടതുണ്ടോ?
എസ്.പി.കെ
ഉത്തരം
കത്തില്‍ നിന്നും പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. താങ്കള്‍ക്ക് ആസ്തമയുടെയോ സൈനസൈറ്റിസിന്‍റെയോ പ്രശ്നങ്ങളുണ്ടോയെന്ന് വ്യക്തമല്ല.
നിലവില്‍ താങ്കള്‍ക്ക് അലര്‍ജിയുടെ പ്രശ്നമാണ് . സൈനസൈറ്റസില്‍ നിന്നും ദ്രാവകം ഒലിച്ചിറങ്ങി മൂക്കിന്‍റെ ഇരു നാളികളെയും തടസ്സപ്പെടുത്തും. ഈ ദ്രാവകം മൂക്കിനുള്ളിലും സൈനസൈറ്റിസിലും കെട്ടിക്കിടക്കുന്നതാണ് കാരണം. ചിലപ്പോള്‍ താങ്കളുടെ മൂക്കിന്‍റെ പാലത്തിന് ചെറിയ വളവും കtണ്ടക്കാം. എന്നാല്‍ ഇത് പുറത്തു നിന്നും കാണാന്‍ കഴിയില്ല.
സ്യൂഡോഫെഡ്റിന്‍ പോലെയുള്ള മരുന്നുകള്‍ മൂക്കിലൊഴിച്ച് മൂക്കിന്‍റെ നാളിയെ തുറക്കുകയാണ് നല്ലത്. എന്നാല്‍ ഇത് ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം ചെയ്യുന്നതാണ് നല്ലത്.



മൂത്ര തടസ്സം

38 കാരനായ ഞാന്‍ ഗള്‍ഫില്‍ ജോലി നോക്കുകയാണ്. കഴിഞ്ഞ 2 ആഴ്ചയായി മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും മൂത്രമൊഴിക്കാന്‍ തടസ്സവും അനുഭവപ്പെടുന്നു. അതിനു ശേഷം 10 മുതല്‍ 12 ഗ്ലാസ് വെള്ളം വരെ കുടിച്ചപ്പോള്‍ അല്‍പം ആശ്വാസം കണ്ടു.
ഇവിടെ ഡോക്ടറെ കണ്ടപ്പോള്‍ മഞ്ഞപ്പിത്തത്തിനും മൂത്രത്തില്‍ രോഗബാധയുണ്ടോയെന്ന് അറിയാനും പരിശോധന നടത്തി. കഴിഞ്ഞ കുറേ ആഴ്ചകളായി ഭാര്യയുമായി ബന്ധപ്പെടുന്നില്ല. അതാകാം കാരണമെന്ന് കരുതി ഞാന്‍ സ്വയംഭോഗത്തില്‍ ഏര്‍പ്പെടുകയും അല്‍പം ആശ്വാസം ലഭിക്കുകയും ചെയ്തു. എന്നാല്‍ എനിക്കു തോന്നുന്നത് പ്രമേഹമോ മൂത്രാശയത്തിലെകല്ലോ ആകാമെന്നാണ്.
ഒരു മെഡിക്കല്‍ ചെക്കപ്പിന് വിധേയനാകണമോ? കഴിഞ്ഞ മെയ് മാസം നടത്തിയ പരിശോധനാ ഫലം ഇതിനൊപ്പം അയയ്ക്കുന്നു. കഴിഞ്ഞ 3 മാസത്തിനിടെ പ്രമേഹം അല്ലെങ്കില്‍ മൂത്രാശയ കല്ല് എന്നിവ വരാന്‍ സാദ്ധ്യതയുണ്ടോ?
മി.ആര്‍.പി, ദുബായ്
ഉത്തരം
മൂത്രനാളിയിലെ അണുബാധയാണ് നിങ്ങളുടെ പ്രശ്നമെന്ന് കരുതുന്നു. പ്രമേഹം, മൂത്രാശയത്തിലെ കല്ല് എന്നിവ വരാന്‍ അധിക ദിനങ്ങള്‍ വേണ്ടതില്ലെന്നതാണ് വാസ്തവം. മൂത്രാശയത്തില്‍ രൂപം കൊണ്ട ചെറിയ കല്ല് മൂത്ര നാളിയിലൂടെ ലിംഗത്തിലേക്ക് ഇറങ്ങി വരുന്നതിനാലുള്ള അസ്വസ്ഥയുമാകാം.
ശരീരത്തിന് അധികം ദോഷകരമാകാത്ത ഇവ എക്സ് റേയില്‍ വ്യക്തമാകും. അമിതമായ ലൈംഗിക ബന്ധം ചിലപ്പോള്‍ ആ ഭാഗത്തെ മസിലുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടാകാം. ഇപ്പോള്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് മാറി നിന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല. ഇത് മൂത്രനാളിയില്‍ പുകച്ചിലിന് കാരണമാകാം.
എതായാലും അടിയന്തിരമായി ഒരു യൂറോളജിസ്റ്റിനെ കണ്ട് പരിശോധിപ്പിക്കുക. പ്രോസ്ട്രേറ്റ് ഗ്രന്ഥികളുടെ പ്രവര്‍ത്തനവും പരിശോധിക്കേണ്ടി വരും.


മുഖത്ത് സ്ത്രൈണത
22 കാരനാണ് ഞാന്‍. അവിവാഹിതന്‍. മുഖത്തിന്‍റെ സ്ത്രൈണതയാണ് എന്‍റെ പ്രശ്നം.എന്നെ ഒരു പെണ്‍കുട്ടിയെപ്പോലെയാണ് വീട്ടുകാര്‍ വളര്‍ത്തിയത്. ഇപ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ തികഞ്ഞ പരിഹാസ കഥാപാത്രമായി ഞാന്‍ മാറിയിരിക്കുന്നു. മാനസികമായും ശാരീരികമായും വിഷമത്തിലാണ്. ഇപ്പോള്‍ ലഹരി മരുന്നില്‍ അഭയം തേടിയാണ് മനസ്സിനെ നിലയ്ക്കു നിര്‍ത്തുന്നത്.

ഉത്തരം

പെണ്‍കുട്ടിയെപ്പോലെ വളര്‍ത്തി എന്നതു കൊണ്ട മുഖത്ത് സ്ത്രൈണത വരില്ല. അത് ജന്മനാല്‍ ഉണ്ടാകുന്നതാണ്. അതേ സമയം 22 കാരനായ നിങ്ങള്‍ വളരെ അടിയന്തിരമായി പുരുഷത്വത്തിന്‍റെ രീതികള്‍ സ്വായത്തമാക്കാന്‍ ശ്രദ്ധിക്കണം.
sപരുമാറ്റം, നടപ്പ്, ചലനങ്ങള്‍ തുടങ്ങിയവ ശീലിക്കാന്‍ ശ്രദ്ധിക്കുക. വസ്ത്ര ധാരണത്തിലും മുടി ചൂകുന്ന കാര്യത്തിലുമൊക്കെ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുക. ഇല്ലാത്തതിനെ കുറിച്ച് വിഷമിക്കാതിരിക്കുക. നല്ലതിനെക്കുറിച്ച് ചിന്തിക്കുക.
സ്വയംഭോഗത്തില്‍ ഏര്‍പ്പെടാറുണ്ടോ?ഇല്ലെങ്കില്‍ അത് പതിവാക്കുക. സ്വയം താന്‍ ഒരു ആണാണെന്ന കാര്യം ഓര്‍മ്മിക്കുമ്പോള്‍ തന്നെ സ്ത്രീകളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുക. നിലവിലുള്ള ചിന്താഗതിയില്‍ കാര്യമായ മാറ്റം വേണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.


ഒരു കൂരക്കു കീഴില്‍ 2 ജീവിതം


വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷങ്ങളായി.എനിക്ക് 24 വയസ്. അദ്ദേഹത്തിന് 27. ഇരുവരും ബാംഗ്ലൂരിലെ ഐ.ടി രണ്ട് കമ്പനികളില്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ ഇരുവരും ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും 2 കമ്പനികളിലായതിനാല്‍ ജോലി സമയം വ്യത്യസ്തമാണ്. ഇപ്പോള്‍ ഒരു കൂരയ്ക്കു കീഴില്‍ താമസിക്കുന്നുവെന്നതല്ലായെ മറ്റു ശാരീരിക ബന്ധങ്ങളൊന്നുമില്ല. മുമ്പ് അമേരിക്കന്‍ ജീവിതത്തില്‍ കേട്ടിരുന്ന തരത്തിലുള്ള തിരക്കാണ് തോന്നുന്നത്. എനിക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിയെങ്കില്‍ അദ്ദേഹത്തിന് വൈകുന്നേരം മുതല്‍ രാവിലെ വരെയാണ് ജോലി. ലൈംഗിക ബന്ധത്തില്‍ നന്നായി ഏര്‍പ്പെട്ടിട്ട് ഇപ്പോള്‍ കുറഞ്ഞത് 7 മാസമായി. ഇപ്പോള്‍ ലൈംഗിക കാര്യങ്ങളോടുള്ള താത്പര്യവും നഷ്ടമായി. എന്താണ് പരിഹാരമായി ചെയ്യുക.

ഉത്തരം

ഉന്നയിക്കാന്‍ ഒരു ചോദ്യമേയുള്ളു.നമ്മള്‍ ജീവിക്കാനായി ജോലി ചെയ്യുന്നോ അതോ ജോലി ചെയ്യാനായി ജീവിക്കുന്നുവോ? ഈ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ കഴിയുമെങ്കില്‍ ഇക്കാര്യത്തില്‍ മറ്റ് ഉത്തരം ഒന്നും തന്നെ നല്‍കേണ്ട കാര്യമില്ല.
ഉറക്കിളപ്പുമായി എന്നും കയറി വരുന്ന ഭര്‍ത്താവും രാത്രിയില്‍ കിടക്കുമ്പോള്‍ ഇന്ന് ഭര്‍ത്താവ് അടുത്തു വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഭാര്യയും. നിങ്ങളുടെ മനോനില ഇപ്പറഞ്ഞതില്‍ നിന്ന് വ്യക്തമായിട്ട് അറിയുന്നു. ജീവിതത്തെ സജീവമാക്കി നില നിര്‍ത്തുന്നതില്‍ ലൈംഗികതക്കുള്ള പങ്ക് പുതിയ ഐ.ടി തലമുറക്കാര്‍ കാര്യമായി കാണുന്നില്ലെന്ന് തോന്നുന്നു.
ജോലിക്കും ജീവിതത്തിനും മദ്ധേ്യ ചില സമയം നിങ്ങള്‍ നിര്‍ബന്ധമായും വേര്‍ തിരിക്കണം. രാവിലെ ഭര്‍ത്താവ് ഉറക്കക്ഷീണത്തിലാണെങ്കിലും വൈകുന്നേരം സ്ഥിതി മാറുമല്ലോ. ആ സാഹചര്യം അനുകൂലമാക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നില്ലെങ്കിലും നിങ്ങള്‍ അതിന് മുന്‍ കയ്യെടുക്കുന്നത് നല്ലതാണ്. ഒരാഴ്ച മാത്രം നിങ്ങള്‍ ഇപ്രകാരം മുന്‍ കയ്യെടുത്താല്‍ മതിയാകും. പിന്നീട് അദ്ദേഹം തന്നെ മുന്നോട്ടു വരും. അത് പതിവാക്കാം. ജോലിക്കായി ജീവിക്കാതിരിക്കുക. ജീവിക്കാനായി ജോലി ചെയ്യുകc



മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍

ഞാന്‍ ദുബായില്‍ ജോലി ചെയ്യുന്നു. എന്‍റെ രോഗത്തിന് വിശദമായ മറുപടി തരണമേ. മൂത്രമൊഴിക്കുമ്പോള്‍ ശക്തമായ നീറ്റലാണ്. നല്ല ചൂടു വെള്ളം മൂത്ര നാളിയിലൂടെ ഒഴുകി വരുന്ന അനുഭവമാണ്. മൂത്ര സഞ്ചി മുതല്‍ ലിംഗത്തിന്‍റെ അഗ്ര ഭാഗം വരെ ഇത് അനുഭവപ്പെടുന്നു.മൂത്രമൊഴിക്കുന്നത് സംതുപ്തി നല്‍കുന്നില്ല. കഴിഞ്ഞ 8 വര്‍ഷമായി ഞാനിത് അനുഭവിക്കുന്നു. നാട്ടില്‍ പോകുമ്പോഴെല്ലാം ഡോക്ടറെ കണുകയും ചികിത്സ നേടുകയും ചെയ്യും. കഴ്ഞ്ഞ തവണ യൂറിന്‍ ഫ്ലോമെട്രി പരിശോധന നടത്തി. മൂത്ര സഞ്ചിയും മൂത്ര നാളിയും ചേരുന്ന ഭാഗത്തെ പേശികള്‍ കുത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നു പറഞ്ഞു. ശസ്ത്രക്രിയയിലൂടെ ഭേദമാക്കാമമെന്നു പറഞ്ഞു. 36 കാരനാണ് ഞാന്‍. അങ്ങനെ ഓപ്പറേഷന് വിധേയനായാല്‍ കുട്ടികള്‍ ഉണ് ടാകാന്‍ സാദ്ധ്യതയില്ലെന്നും എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നും പറഞ്ഞു. അതിനാല്‍ തീരുമാനമെടുത്തില്ല. ഞാനെന്തു ചെയ്യണം. മറുപടി തരുമല്ലോ.

ഉത്തരം
ശസ്ത്രക്രിയ മാത്രമാണ് താങ്കള്‍ക്കുള്ള പരിഹാരം. ആയുര്‍വേദത്തില്‍ മരുന്നുണ്ടോയെന്ന് വ്യക്തമല്ല. ശസ്ത്രക്രിയ ചെയ്താല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന് ഡോക്ടര്‍ പറയാന്‍ വഴിയില്ല. കാരണം ഇതിന്‍റെ വഴികള്‍ എല്ലാം വ്യത്യസ്തമായതുതന്നെയാണ് കാരണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വ്യക്തിക്ക് കുട്ടികള്‍ ഉണ്ടാകാതിരിക്കാനുള്ള യാതൊന്നും ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നില്ല. എന്നാല്‍ മികച്ച ഡോക്ടര്‍മാരുടെ സഹായം ഈ ശസ്ത്രക്രിയയില്‍ താങ്കള്‍ നേടണം.



ഉറക്കത്തില്‍ സംസാരം

23 കാരനാണ്. ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു. എവിടേയും കിടന്നാല്‍ ഉറങ്ങുന്ന ഞാന്‍ ഉറക്കത്തില്‍ സംസാരിക്കുന്നു. ഇതില്‍ നിന്നും രക്ഷപെടാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് പറഞ്ഞു തരാമോ.

ഉത്തരം

നിരുപദ്രവമായ കാര്യമാണ് താങ്കളുടെ പ്രശ്നം. ഉറക്കത്തില്‍ ഒരു വാക്കു മുതല്‍ ഒരു വാചകം മുഴുവന്‍ വരെ പറയുന്നത് ഇതിന്‍റെ ഭാഗമാണ്. അതിനു കാരണം അമിതമായ മാനസിക സമ്മര്‍ദ്ദമോ അല്ലെങ്കില്‍ ഏതെങ്കിലും അസുഖമോ ആകാം. ഉറക്കത്തില്‍ സംസാരിക്കുക, താന്‍ സംസാരിക്കുന്ന കാര്യം ഉറങ്ങുന്ന ആള്‍ അറിയാതിരിക്കുക, ചിലപ്പോള്‍ കരയുകയും പാടുകയും അട്ടഹസിക്കുകയും ചെയ്യുക എന്നിങ്ങനെയും ചില കേസുകളില്‍ കാണാം. ആദ്യമായി ചെയ്യേണ് ടത് ഇതിനു കാരണമെന്തെന്ന് വ്യക്തമാക്കണമെന്നതാണ്. താങ്കളുടെ ജോലി അമിതമായ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നുണ്ടോ? ഇത് എന്നു മുതലാണ് താങ്കള്‍ക്ക് അനുഭവപ്പെടുന്നതെന്ന് കത്തില്‍ നിന്നും വ്യക്തമല്ല. അതിനാല്‍ മിക്കവാറും ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാകാനാണ് സാദ്ധ്യത. ഇനി മുതല്‍ സംസാരിക്കുമ്പോള്‍ ഒപ്പം ഉറങ്ങുന്നവരോട് തന്നെ ഉണര്‍ത്താന്‍ ആവശ്യപ്പെടുക. മനസിലെ ആശങ്കകള്‍ ദൂരീകരിക്കുക.


വയറിലെ വേദന

26 കാരനാണ്. 2 മാസം മുമ്പായിരുന്നു വിവാഹം. എന്‍റെ വയറിന്‍റെ വലതു ഭാഗത്ത് വേദന തോന്നുന്നു. അതു പോലെ മൂത്രം ഒഴിക്കുമ്പോള്‍ ശുക്ലം പോലെ എന്തോ വെളുത്ത ദ്രാവകം വരുന്നു. ഡോക്ടറെ സന്ദര്‍ശിച്ചപ്പോള്‍ സ്കാന്‍ ചെയ്യാന്‍ പറഞ്ഞു. അതില്‍ പ്രശ്നമൊന്നുമില്ല. പ്രമേഹം നോക്കി. അതും സാധാരണ നിലയിലാണ്. സിപ്രോലെറ്റ് 500 ഗുളിക കഴിച്ചപ്പോള്‍ അല്‍പം കുറഞ്ഞു. ഇപ്പോള്‍ പഴയ നിലയിലായി കാര്യങ്ങള്‍. എന്താണ് ചെയ്യുകയെന്ന് പറഞ്ഞു തരാമോ

ഉത്തരം
കത്ത് പൂര്‍ണമായ വിവരങ്ങള്‍ നല്‍കുന്നില്ല. സ്കാനിംഗില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കാണാത്ത് നിലയില്‍ സിപ്രോലെറ്റ് ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കുറച്ചു കൂടി കഴിക്കുന്നത് നല്ലതാണ്. ഏതായാലും ഡോക്ടറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറുക.

വുഷണങ്ങളില്‍ ചൊറിച്ചില്‍

വുഷണങ്ങളുടെ ഭാഗത്ത് വല്ലാത്ത ചൊറിച്ചിലാണ്. മാത്രമല്ല അവിടെ കറുത്ത നിറം പോലെയാണ്. ഉണങ്ങുമ്പോള്‍ ചൊറിഞ്ഞാല്‍ വെളുത്ത പൊടി പോലെ വരും. അടിക്കടി ഇതു വരുന്നു. ശരീരത്തിന്‍റെ നിറവും കുറയുന്നു. പരിഹാരം പറഞ്ഞു തരാമോ

ഉത്തരം

കാന്‍ഡിഡ് ബി ഓയിന്‍മെന്‍റാണ് സാധാരണ ഇത്തരക്കാര്‍ക്ക് ശിപാര്‍ശ ചെയ്യുക.എന്നാല്‍ താങ്കളുടെ സ്ഥിതി അല്‍പം കൂടി രൂക്ഷമായതിനാല്‍ അതിന് ശ്രമിക്കുന്നില്ല. അടി വസ്ത്രങ്ങള്‍ കഴിയുന്നതും കോട്ടണാല്‍ തയ്യാറാക്കിയതായിരിക്കണം. മാത്രമല്ല ഒരു മാസത്തില്‍ കൂടുതല്‍ ഇത് ഉപയോഗിക്കാനും പാടില്ല. കുളിച്ചു കഴിഞ്ഞാലുടന്‍ അടി വസ്ത്രം ധരിക്കാന്‍ പാടില്ല. മരുന്ന് ഉപയോഗിച്ച് അസുഖം കുറഞ്ഞതു മൂലം അതിന്‍റെ ഉപയോഗം നിര്‍ത്തരുത്. കുറഞ്ഞത് ആറു മാസമെങ്കിലും മരുന്ന് പുരട്ടണം. ചൊറിയുമ്പോള്‍ ആ ഭാഗം പൊട്ടുകയും രക്തത്തില്‍ ഈ അണുബാധ കടക്കുകയും ചെയ്തതാണ് നിങ്ങളുടെ പ്രശ്നം ഇത്ര ഗുരുതരമാകാന്‍ കാരണം. ഏതായാലും ഓയിന്‍മെന്‍റിനു പുറമേ ഉള്ളിലേക്കും താങ്കള്‍ മരുന്ന് കഴിക്കണം. അടിയന്തിരമായി ഒരു ത്വക് രോഗ വിദഗ്ദ്ധനെ കാണുക.



Picture Window theme. Powered by Blogger.