Sunday, October 29, 2006

തല വരി...

ബൂലോകത്തില്‍ ഞാന്‍ നവാഗതന്‍ ആണ്‌.

വളരെ അപ്രതീക്ഷിതമായി,

ബൂലോകസമ്മേളനത്തെക്കുറിച്ചുള്ള

വാര്‍ത്ത മാദ്ധ്യമങ്ങളില്‍ കണ്ടാണു

മലയാളം ബ്ലോഗുകളെക്കുറിച്ചു ഞാനാദ്യം

മനസിലാക്കുന്നത്‌.മലയാളം ബ്ലോഗുകള്‍

കണ്ടു അതിശയോക്തിയോടെ നിന്നപ്പോളാണ്‌

ഈ പുതിയ ലോകത്തേക്കു എന്തുകൊണ്ടു

എനിക്കും കടന്നുചെന്നുകൂടാ എന്ന ആശയം ഉദിച്ചത്‌.

പക്ഷേ, എങ്ങനെ?, എവിടെ തുടങ്ങും?

തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതച്ചു

മാറിനില്‍ക്കയായിരുന്നു കഴിഞ്ഞ

ഏതാനും ദിവസങ്ങളായി.
തുടര്‍ന്നു എന്റെ നാട്ടുകാരനായ

കുമാറേട്ടനെ(നെടുമങ്ങാടീയം,

തോന്ന്യാക്ഷരങ്ങള്‍)

ഞാന്‍ mail വഴി contact

ചെയ്തു.വളരെ വിശദമായ മറുപടി

ആണു എനിക്കു ഇന്നലെ ലഭിച്ചത്‌.

ഒപ്പം ബ്ലോഗ്‌ തുടങ്ങാന്‍ ആവശ്യമായ

എല്ല നിര്‍ദേശങ്ങളും chattingലൂടെയും

phone വഴിയും എനിക്കു കിട്ടി.

അദ്ദേഹത്തോടുള്ള എന്റെ

അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
(heading കണ്ടപ്പോള്‍ വല്ല സ്വാശ്രയ

കോളേജുപ്രശ്നവും ആണു തുടങ്ങാന്‍

പോകുന്നതു എന്നു തെറ്റിധരിച്ചോ?

ഹെഡ്‌ ലൈന്‍ എന്നതിനെ അല്‍പം

മലയാളീകരിച്ചതാണെ!)
ബാലരിഷ്ടതകള്‍ കണ്ടാല്‍ സദയം ക്ഷമിച്ചു,

ചൂണ്ടിക്കാണിക്കാനും വേണ്ട നിര്‍ദേശങ്ങള്‍

തരാനും എവരോടും അപേക്ഷിക്കുന്നു.
NB: ഇതു ഒരു ടെസ്റ്റിംഗ്‌ പോസ്റ്റ്‌ ആണു.